
ചെറുപ്പക്കാരാ, നിങ്ങളൊരാള്‍ക്ക് വേണ്ടി ഒരു സ്‌നേഹസമ്മാനം വാങ്ങിയിട്ട് അയാളത് സ്വീകരിച്ചില്ലെങ്കില്‍ അത് അപ്പോള്‍ ആരുടേതായിരിക്കും?
വിചിത്രമായ ചോദ്യം കേട്ട് ആദ്യമൊന്നമ്പരന്ന ചെറുപ്പക്കാരന്‍ പറഞ്ഞു-അയാളത് സ്വീകരിച്ചില്ലെങ്കില്‍ എന്റേത് തന്നെയായിരിക്കും, ഞാനാണല്ലോ അത് വാങ്ങിയത്.
തീര്‍ച്ചയായും, താങ്കള്‍ പറഞ്ഞത് ശരിയാണ്-ബുദ്ധന്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു,
നിങ്ങളിപ്പോഴെന്നോട്, ദേഷ്യപ്പെട്ടു, എന്റെ മേല്‍ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞു, പക്ഷേ ഞാന്‍ ആ അധിക്ഷേപങ്ങള്‍ സ്വീകരിച്ചില്ലെങ്കിലോ? തിരിച്ച് താങ്കളോട് കോപിച്ചില്ലെങ്കിലോ? അവയെല്ലാം താങ്കളുടെ മേല്‍ തന്നെയായിരിക്കില്ലേ പതിക്കുക, സമ്മാനം ഉടമസ്ഥന് തന്നെ തിരികെ ലഭിക്കുന്നത് പോലെ.
തെറ്റ് മനസ്സിലാക്കിയ ചെറുപ്പക്കാരന്‍ ബുദ്ധനെ വണങ്ങി ശിഷ്യരുടെ കൂട്ടത്തിലിരുന്നു.
അപ്പോള്‍ ബുദ്ധന്‍ എല്ലാവരോടുമായി പറഞ്ഞു-കണ്ണാടി ഒരു വസ്തുവിനെ പ്രതിഫലിപ്പിക്കുന്നതുപോലെ, തടാകം ആകാശത്തെ പ്രതിഫലിപ്പിക്കുന്നത് പോലെ, വാക്കുകളെയും പ്രവൃത്തിയെയും കുറിച്ച് കരുതലെടുക്കുക, അത് നല്ലതിനായിരിക്കണം. നല്ലത് എപ്പോഴും നല്ലതായിരിക്കും തിരികെ തരുക, മോശമായത് എപ്പോഴും മോശമായതും. ആരെങ്കിലും ദേഷ്യപ്പെടുന്നവരോട് തിരിച്ചും ദേഷ്യപ്പെട്ടാല്‍
അയാളും അതില്‍ പങ്കാളിയാവുകയാണ്. കോപിഷ്ടനോട് ആര് കോപിക്കാതിരിക്കുന്നുവോ അയാള്‍ ജയിക്കാന്‍ ഏറെ പ്രയാസമുള്ള പോരാട്ടത്തില്‍ വിജയിക്കുകയാണ് ചെയ്യുന്നത്, ബുദ്ധന്‍ പറഞ്ഞു.
No comments:
Post a Comment